കടയ്ക്കൽ . മൃതദേഹം മരത്തിൽ കെട്ടി തൂങ്ങി അഴുകിയ നിലയിൽ. കൊല്ലം കടയ്ക്കൽ കോവൂരിൽ 29കാരന്റെ മൃതദേഹം മരത്തിൽ കെട്ടി തൂങ്ങി അഴുകിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ കോവൂർ ശരത് ഭവനിൽ സുജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവൂർ പാലത്തിനു താഴെയുള്ള റബ്ബർ തോട്ടത്തിനോട് ചേർന്നുള്ള മരത്തിൽ കെട്ടി തൂങ്ങി മരിച്ചനിലയിൽ ആണ്.
മൃദദേഹത്തിനു മൂന്ന് ദിവസത്തോളം പാഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു





































