റിട്ട റവന്യൂ ജീവനക്കാരന്‍ കാര്‍ ഇടിച്ചു മരിച്ചു

4106
Advertisement

ശാസ്താംകോട്ട. റിട്ട റവന്യൂ ജീവനക്കാരന്‍ കാര്‍ ഇടിച്ചു മരിച്ചു. രാജഗിരി അനിതാഭവനത്ത് സ്റ്റീഫന്‍(72)ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ ആഞ്ഞിലിമൂടിന് കിഴക്കുവശം വച്ചാണ് അപകടം. ശബരിമലയാത്രക്കാരുടെ കാര്‍ ആണ് സ്റ്റീഫനെ ഇടിച്ചത്. സ്റ്റീഫനെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് കാര്‍ നിന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എന്‍ജിഒ യൂണിയന്‍ നേതാവും സാമൂഹികപ്രവര്‍ത്തകനുമായിരുന്നു.

Advertisement