വൈദ്യുതിചാർജ്ജ് വർദ്ധനവ് ഇരുട്ടടിചാർജ്ജ് വർദ്ധനവ് പിൻവലിക്കണം

215
Advertisement

ശാസ്താംകോട്ട: നികുതി വർദ്ധനവിലും വിലകയറ്റം കൊണ്ടും പൊറുതി മുട്ടി കഴിയുന്ന ജനങ്ങൾക്ക് മേൽ ഇരുട്ടടിയായി വർദ്ധിപ്പിച്ച വൈദ്യുതിചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്ന് പടിഞ്ഞാറെ കല്ലട, നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് രണ്ടാം ബൂത്ത് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കാരുവളളിൽ ശശി ഉദ്ഘാടനം ചെയ്തു.ചെയർമാൻ കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി എസ്. അഖില,ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി. ത്രിദീപ്കുമാർ , കല്ലട ഗിരീഷ്, മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിളള, സുബ്രമണ്യൻ, കിഷോർ കല്ലട,ബി. ശിവരാമപിള്ള , കാരാളി.വൈ.എ. സമദ്, ബാബു കുഴുവേലി, മോഹനൻ പിള്ള , എൻ.ശിവാനന്ദൻ, ജോൺ പോൾ സ്റ്റഫ്, സുരേഷ് ചന്ദ്രൻ ,റജ്ല കാരാളി, അമ്പുജാക്ഷിയമ്മ, ഷൈലജ,ഗീവർഗ്ഗീസ്, റജ്‌ലനൗഷാദ്,ചന്ദ്രൻ കല്ലട, വിനോദ് വില്ല്യത്ത്തുടങ്ങിയവർ പ്രസംഗിച്ചു

Advertisement