കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ഗവ.എൽ.പി സ്ക്കുളിൽ ശിശുദിനാഘോഷവും സൗജന്യ പ്രമേഹരക്തസമ്മർദ്ദ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വൽസല കുമാരി ഉദ്ഘാടന ചെയ്തു.എസ്എംസി ചെയർമാൻ ആർ.ശ്യാം അദ്ധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ സുകുമാർ,പഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ,വാർഡ് മെമ്പർ പ്രഭമാകുമാരി,ഗ്രാമപഞ്ചായത്ത് അംഗം അനില,മാതൃസമിതി പ്രസിഡൻ്റ് രഞ്ജിനി രഞ്ജിത്ത്,ബിജുകുമാർ,ജാക്സൺ.കെബൈജു തുടങ്ങിയവർ സംസാരിച്ചു.കുന്നത്തൂർ പിഎച്ച്സിയിലെ ദീപാശ്രീ,ദയ ഉഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു.






































