പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ മോഷണം നടത്തിയ പ്രതികൾ റിമാൻ്റിൽ

857
Advertisement

ശാസ്താംകോട്ട:പോരുവഴി പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ മോഷണം നടത്തിയ സംഭവത്തിൽ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ശൂരനാട് വടക്ക് കുന്നിരാടം കോട്ടയ്ക്കാട്ട് ചേരിയിൽ ജിജു (37), നടുവിലേമുറി നെല്ലിവിളയിൽ അനീഷ്(40) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഫാക്ടറിക്ക് സമീപം ഇരുചക്രവാഹനങ്ങൾ വച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയവർ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്.പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്ന മോഷ്ടാക്കളെ തടഞ്ഞുവച്ച് ശൂരനാട് പൊലീസിൽ വിവരം അറിയിച്ചു.ഇതിനിടയിൽ അനീഷ് ഓടി രക്ഷപ്പെട്ടിരുന്നു.പിന്നീട് മോഷണം അറിഞ്ഞെത്തിയ ആളെന്ന നിലയിൽ അവിടേക്ക് എത്തിയ അനീഷിനെ സംശയത്തെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ കൈമാറുകയായിരുന്നു.

Advertisement