ശാസ്താംകോട്ട : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കുന്നത്തൂർ ബ്ലോക്ക് സമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ജി. സരോജാക്ഷൻ പിള്ള, ആർ. എസ്. എസ് ശാസ്താംകോട്ട സംഘ് ചാലക് ഡോ.രാധാകൃഷ്ണൻ,എൻ. ടി. യു ശാസ്താംകോട്ട ഉപജില്ല സെക്രട്ടറി ഗിരീഷ്, കെ.വേണുഗോപാലകുറുപ്പ്, ശ്രീകുമാർ, രാജേന്ദ്രൻപിള്ള,ഡി.സദാനന്ദൻ, ഇ.വിജയൻപിള്ള, ഡി ബാബുപിള്ള, സി. വിജയൻപിള്ള, ഗിരിജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന സംഘടന സമ്മേളനം സംസ്ഥാന സമിതി അംഗം കെ. ഓമനക്കുട്ടൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്. സുരേന്ദ്രപിള്ള അധ്യക്ഷൻ ആയിരുന്നു. ജി. ജയകുമാർ, സി. മോഹനൻപിള്ള എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി
എസ്.സുരേന്ദ്രൻ പിള്ള ( പ്രസിഡന്റ്), സി. വിജയൻപിള്ള (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ക്ഷാമബത്തക്ക് കുടിശ്ശിഖ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ നാടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.






































