ശാസ്താംകോട്ട . വേങ്ങ പാരിപ്പള്ളില്‍ ദുര്‍ഗാ ഭദ്രാഭഗവതീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ മണ്ഡപത്തിന്‍റെ സമര്‍പ്പണവും സാംസ്കാരിക സമ്മേളനവും ഇന്ന് വൈകിട്ട് നാലിന്
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സപ്താഹ മണ്ഡപ സമര്‍പ്പണം നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. പി സി വിഷ്ണുനാഥ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി കെ ഗോപന്‍ ചികില്‍സാ ധനസഹായ വിതരണവും നിര്‍വഹിക്കും. അന്നദാന മണ്ഡപത്തിന്‍റെ ആദ്യ കൂപ്പണ്‍വിതരണം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാര്‍ നിര്‍വഹിക്കും. രാത്രി എട്ടിന് കലാ സന്ധ്യ. ആറുമുതല്‍ സപ്താഹയജ്ഞം തുടങ്ങും.






































