ശാസ്താംകോട്ട. തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തി. ശാ സ്‌താംകോട്ട പള്ളിശേരിക്കൽ ചാവരിക്കൽ വീട്ടിൽ നസറുള്ള (22)യ്ക്കെതിരെയാണ് നടപടി. പൊലീസ് നൽകിയ റിപ്പോർട്ടി ന്റെ അടിസ്‌ഥാനത്തിൽ ഡിഐ ജിയാണ് ഉത്തരവിട്ടത്.
ഒട്ടേറെ ക്രിമിനൽ കേസുക ളിൽ ഉൾപ്പെട്ട പ്രതികൾക്കായി നിരീക്ഷണം ശക്തമാക്കിയെന്നും കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്‌പി കെ.ബി.സാബു മാത്യു, ശാസ്താംകോട്ട ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, എസ്എച്ച്ഒ കെ.ബി.മനോജ്‌കുമാർ എന്നിവർ അറിയിച്ചു.






































