ജോമോൻ ജോയിയിലൂടെ കേരളത്തിന് വീണ്ടും സ്വർണ്ണത്തിളക്കം

396
Advertisement

ശാസ്താംകോട്ട:പട്നയിൽ നടന്ന നാലാമത് അണ്ടർ 23 അത് ലറ്റിക്സിൽ ഹൈജംമ്പിൽ 2.17 മീറ്റർ ഉയരത്തിൽ ശൂരനാട് സ്വദേശിയായ ജോമോൻ ജോയ് സ്വർണമെഡൽ ജേതാവായി.ഈ വർഷം നടന്ന കേരള സർവ്വകലാശാല മീറ്റിൽ ജോമോൻ ട്രിപ്പിൾ സ്വർണം നേടിയിരുന്നു.കൂടാതെ ബാംഗ്ലൂരിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2.14 മീറ്റർ ഉയരത്തിൽ സ്വർണ മെഡൽ ജേതാവുമായിരുന്നു.കൊല്ലം സായിയിലാണ് പരിശീലനം.ശൂരനാട് വടക്ക് പള്ളിച്ചന്ത ഫ്രണ്ട്സ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജോമോൻ ജോയിയെ മുൻ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ പൊന്നാട അണിയിച്ച് ആദരിക്കുകയും ക്യാഷ് അവാർഡ് സമ്മാനിക്കുകയും ചെയ്തു.ഭാരവാഹികളായ രാജു.ജി,ജോർജ് കുട്ടി,ഷിബു.ഡി,ഷിബു ജോർജ്എന്നിവർ പങ്കെടുത്തു.

Advertisement