സ്പോർട്സ്ഡേ ആഘോഷമാക്കി ബ്രൂക്ക് ഇന്റർനാഷണൽ

121
Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്പോർട്സ് ഡേ ആഘോഷമായി നടന്നു. ശാസ്താം കോട്ടജംഗ്ഷനിൽ നിന്നും ബ്രൂക്ക് ഡയറക്ടർ ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ കൊളുത്തിവിട്ട ദീപശിഖയുമായി സ്കൂളിലെ നാലു ഹൌസുകളിലെ കുട്ടികൾ ബാൻഡ് സെറ്റിന്റെയും എൻ. സി. സി. യുടെയും അകമ്പടിയോടെ പ്രയാണമാരംഭിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. സ്കൂളിൽ നടന്ന കായികദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുട്ടികളുടെ മാർച്ച്‌ ഫാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ശാസ്താംകോട്ട ഡി വൈ. എസ്. പി.ശ്രീ ജലീൽ തോട്ടത്തിൽ നിർവ്വഹിച്ചു. വിവിധ ഇനങ്ങളിലായി ഓട്ടമത്സരങ്ങൾ, ഷോട്ട് പുട്ട്, ലോംഗ്ജമ്പ്, വടംവലി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിലായി നടന്ന കായിക മാമാങ്കത്തിൽ റെഡ് ഹൗസ് ചാമ്പ്യൻമാരായി. ബ്രൂക്ക് ഡയറക്ടർ ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ സമ്മാനദാനം നിർവ്വഹിച്ചു.

Advertisement