അധ്യാപക ദിനാചരണം സമുചിതമായി

113
Advertisement

ശാസ്താംകോട്ട :വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ അധ്യാപക ദിനാചരണം സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ചടങ്ങിൽ ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് ഗവണ്മെന്റ്  എൽ പി എസ് പന്മന മനയിൽ സ്കൂളിലെ അധ്യാപിക ആയ വീണാ റാണി. എൽ.പി. യെ  വിദ്യാർത്ഥി പ്രതിനിധികളായ അൻസു മേരി തോമസും, ഗൗതം കൃഷ്ണയും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. അതിനു ശേഷം നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെന്റിന്റെയും വക സ്നേഹോപഹാരം അധ്യാപകർക്കു നൽകുകയുണ്ടായി. ചടങ്ങിൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പൽ  ജെ. യാസിർഖാൻ, അക്കാഡമിക്ക്കോർഡിനേറ്റർ അഞ്ജനി തിലകം, കെ. ജി. കോർഡിനേറ്റർ ഷിംന മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Advertisement