മൈനാഗപ്പള്ളിയിൽ നിരവധി പേർക്കും വളർത്തുമൃഗങ്ങൾക്കും തെരുവ് നായയുടെ കടിയേറ്റു

512
Advertisement

മൈനാഗപ്പള്ളി:തെരുവ് നായയുടെ ആക്രമണത്തിൽ മൈനാഗപ്പള്ളിയിൽ നിരവധി പേർക്ക് കടിയേറ്റു.കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ മൈനാഗപ്പള്ളി പുത്തൻചന്തയ്ക്ക് സമീപമാണ് നായയുടെ ആക്രമണ ഉണ്ടായത്.മൈനാഗപ്പള്ളി കടപ്പ വേളൂർ വീട്ടിൽ രാധാകൃഷ്ണൻ നായർ (59),കടപ്പ പാലതുണ്ടിൽ ഗൗതംകൃഷ്ണ(19) എന്നിവരോടൊപ്പം മറ്റ് മൂന്നിലധികം പേർക്കും നായയുടെ കടിയേറ്റു.കടിയേറ്റവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.ആളുകളെ കടിച്ചത് കൂടാതെ മറ്റ് നിരവധി വളർത്തു നായ്ക്കളെയും നായ കടിച്ചത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.മൈനാഗപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവ് നായശല്യം അതിരൂക്ഷമാണ്.

Advertisement