വ്യാപാര സ്ഥാപനങ്ങളിലെ മോഷണം;പക്കി സുബൈറിനെ കാരാളിമുക്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

227
Advertisement

ശാസ്താംകോട്ട:ഒരു മാസം മുമ്പ് കാരാളിമുക്കിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പക്കി സുബൈർ എന്ന സുബൈറിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ബുധനാഴ്ച വൈകിട്ടോടെ മോഷണം നടന്ന വ്യാപാര സ്ഥാപനങ്ങളിലും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷണത്തിന് ശേഷം ഈ വീട്ടിൽ എത്തി കുളിച്ച ശേഷമാണ് ഇയ്യാൾ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി പോയത്.മോഷണം നടന്ന സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറ മദൃശ്യങ്ങളിൽ നിന്നും മോഷണം നടത്തിയത് പക്കി സുബൈർ ആണെന്ന് വ്യക്തമായിരുന്നു.പിന്നീട് മാവേലിക്കര പൊലീസ് പിടികൂടിയ ഇയ്യാളെ ശാസ്താംകോട്ട
പൊലീസിന് കൈമാറുകയായിരുന്നു.

Advertisement