തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയില്ല;ബൾബുകളുമായിശാസ്താംകോട്ട പഞ്ചായത്ത്സെക്രട്ടറിക്ക് മുന്നിൽ അംഗങ്ങളുടെ പ്രതിഷേധം

744
Advertisement

ശാസ്താംകോട്ട:ഗ്രാമ പഞ്ചായത്തിലെ പള്ളിശ്ശേരിക്കൽ മേഖലയിൽ വഴിവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡിലേക്ക് നൽകിയ ബൾബുകളുമായി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം. പള്ളിശ്ശേരിക്കൽ 14,16 വാർഡ് അംഗങ്ങളായ ഐ. ഷാനവാസ്, നസീമാ ബീവി എന്നിവരാണ് സെക്രട്ടറിയ്ക്ക് മുന്നിൽ പ്രതിഷേധം ഉയർത്തിയത്.മേഖലയിലെ വഴിവിളക്കുകൾ മാസങ്ങളായി തകരാറിലായിരുന്നു. പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വഴി വിളക്കുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും കരാർ അടിസ്ഥാനത്തിൽ ആളിനെ നിയമിക്കാൻ 4 മാസത്തോളം എടുത്തു. പിന്നീട് ആളിനെ നിയമിച്ചങ്കിലും താല്പര്യമുള്ള മേഖലകളിലാണ് ഇവർ വഴിവിളക്കുകൾ നന്നാക്കുന്നതെന്ന് അംഗങ്ങൾ ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധം ഉയർത്തിയത്.അടിയന്തിരമായി പള്ളിശ്ശേരിക്കൽ മേഖലയിലെ വഴിവിളക്കുകൾ നന്നാക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

Advertisement