ഭരണിക്കാവിൽ മുക്കുപണ്ടം പണയം വയ്ക്കാൻ  എത്തി, പിടിയിലായി

2477
Advertisement

ശാസ്താംകോട്ട. ഭരണിക്കാവിൽ പ്രവർത്തിക്കുന്ന മണിമുറ്റത്ത്  ഫൈനാൻസ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ  എത്തിയ പരവൂർ നെടുങ്ങോലം ശിവ ഭവാലയം വീട്ടിൽ ആകാശ് സജി പോലീസ് പിടിയിലായി. ഇന്നലെ വൈകിട്ട്  സ്ഥാപനത്തിൽ പണയം വയ്ക്കാൻ എത്തിയ ആകാശ് ഉരുപ്പടികൾ കൈമാറുകയും പരിശോധനയിൽ മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതിന് തുടർന്ന്  പോലീസിനെ വിവരം അറിയിക്കുകയും Dysp ജലീൽ തോട്ടത്തിലിൻ്റെ നിർദ്ദേശപ്രകാരം ISHO രാജേഷിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ്  അറസ്റ്റ്  ചെയ്തിട്ടുള്ളതാണ്. 25 ഗ്രാമോളം വരുന്ന മുക്കുപണ്ടമാണ് പണയം വയ്ക്കുന്നതിനായി കൊണ്ടുവന്നത്.  ഇയാൾ മറ്റ് എവിടെയെങ്കിലും മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്നും, ഇത് എവിടെ നിന്ന് ലഭിച്ചു എന്നും പോലീസ് അന്വേഷിച്ചു വരുന്നതായി ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ രാജേഷ് അറിയിച്ചു.
ISHO രാജേഷ്,SI ഷാനവാസ്, ASI സക്കീർ ഹുസ്സൈൻ CPO അലക്സാണ്ടർ എന്നിവർ ചേർന്ന് ടിയാനെ അറസ്റ്റ് ചെയ്തു.

Advertisement