കൊല്ലം ജില്ലയില്‍ നാലിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽഎൽഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു

2800
Advertisement

കൊല്ലം. നാലിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ
എൽഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
തൊടിയൂരിലും, പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു.
തൊടിയൂർ ഗ്രാമപഞ്ചായത്ത് പുലിയൂർവഞ്ചി ഒന്നാം വാർഡിൽ
കോൺഗ്രസിലെ നജീബ് മണ്ണേൽ 30 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, വാർഡ് മെമ്പർ ആയിരുന്ന സിപിഎമ്മിലെ സലീം മണ്ണേൽ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പൂയപ്പള്ളി പഞ്ചായത്ത്‌
കാഞ്ഞിരംപാറ അഞ്ചാം വാർഡ് കോൺഗ്രസിലെ എം ബിന്ദു
വിജയിച്ചതോടെ യുഡിഎഫിന് ഭരണം ലഭിച്ചു. ശൂരനാട് തെക്ക് പതിമൂന്നാം വാർഡ് എൽഡിഎഫിൽ നിന്ന്
യുഡിഎഫ് പിടിച്ചെടുത്തു.
കോൺഗ്രസ് സ്ഥാനാർഥി അജ്മൽഖാൻ 167 വോട്ടുകൾക്കാണ് വിജയിച്ചത്. കരവാളൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ അനൂപ് ഉമ്മൻ ജയിച്ചു.

Advertisement