ഭരണിക്കാവ് ജെ എം ഹൈസ്കൂളിന് മുന്നിൽ നിന്ന വലിയ പൈൻ മരം കാറ്റിൽ ഒടിഞ്ഞ് വീണു, ഒഴിവായത് വൻദുരന്തം

5792
Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് ജെ എം ഹൈസ്കൂളിന് മുന്നിൽ നിന്ന വലിയ പൈൻ മരം കാറ്റിൽ ഒടിഞ്ഞ് വീണു. 11.കെ.വി. ലൈനും നിരവധി പോസ്റ്റും തകർന്നു ഗതാഗതം നിലച്ചു. 3.30-ന്  ആയിരുന്നു ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് കൊല്ലം തേനി ദേശീയ പാതയിൽ അപകടം. 10 മിനിട്ടു കൂടി

കഴിഞ്ഞിരുന്നെങ്കിൽ   സ്കൂൾവിട്ട് കുട്ടികൾ വരുമായിരുന്നതിനാൽ വലിയ ദുരന്തമായേനെ. നിരവധി സ്കൂൾ വാഹനങ്ങളും അപകടപ്പെടുമായിരുന്നു. മരം വെട്ടി മാറ്റാൻ നടപടി തുടങ്ങി.

Advertisement