ചക്കുവള്ളി റീത്ത് പള്ളി ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച 
അപകടത്തിൽ ഒരാൾ മരിച്ചു

244
Advertisement

ചക്കുവള്ളി:ചക്കുവള്ളി – പുതിയകാവ് റോഡിൽ ചക്കുവള്ളി വായനശാല റീത്ത് പള്ളി ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച  സംഭവത്തിൽ ഒരാൾ മരിച്ചു. കാപ്പിൽ ഞക്കനാൽ മഹനീയത്തിൽ ജോസഫ് ചാക്കോ(52) ആണ് മരിച്ചത്. ഒപ്പം ബൈക്കിൽ യാത്ര ചെയ്ത പ്ളാംകീഴി തറയിൽ സുഗതൻ (40) ഗുരുതര നിലയിലാണ്.

ഞായർ വൈകിട്ട് 3 മണിയോടെയാണ്  അപകടം നടന്നത്.
പ്രദേശവാസികൾ ഉടൻതന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചക്കുവള്ളി ഭാഗത്ത് നിന്നും പുതിയകാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന ബൈക്കിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Advertisement