ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ട്വൻറി ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടർ ആർ അരുൺ രാജിന്

527
Advertisement

കൊച്ചി. ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ട്വൻറി ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടർ ആർ അരുൺ രാജിന്.
അന്വേഷണാത്മക പ്രൊഫഷണൽ മികവിനാണ് ആർ അരുൺ രാജിന് പുരസ്ക്കാരം.മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഡോക്ടർ വന്ദന ദാസ് കൊല ചെയ്യപ്പെട്ട വാർത്താവിവരങ്ങള്‍ ആദി മധ്യാന്തം പുറത്ത് കൊണ്ടുന്നതും, ദേശീയ സംസ്ഥാന സർക്കാരുകൾ അതീവ ഗൗരവത്തോടെ അന്വേഷിക്കുന്ന ചടയമംഗലത്തെ മന്ത്രവാദ പീഡനത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറം ലോകത്ത് എത്തിച്ചതും കണക്കിലെടുത്താണ് പുരസ്ക്കാരം.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ യാഥാർത്ഥ വിവരങ്ങൾ ആദ്യം പുറത്ത് എത്തിച്ചതും അരുണായിരുന്നു.കൊല്ലം ജില്ലയിലെ ശാസ്താംനട നിർമ്മാല്യത്തിൽ ആർ രാജീവിൻ്റെയും അനിതയുടെയും മകനാണ് ആർ അരുൺ രാജ്. നാട്ടിക എസ് എൻ കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ അമിത രാജീവാണ് ഭാര്യ. മക്കൾ ആർദ്രവ് അരുൺ, അനശ്വർ അരുൺ. ജൂലൈ 9 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.

Advertisement