കുന്നത്തൂർ:സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനങ്ങളെ മറന്നു കൊണ്ടാണ് മുന്നോട്ടു പോകുന്നതെങ്കിൽ സർക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്നും ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപെട്ടു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്താംകോട്ട സബ്ട്രഷറിക്ക് മുന്നിൽ
പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌മാരായ വൈ.ഷാജഹാൻ,കാരക്കാട്ട് അനിൽ,എ.മുഹമ്മദ് കുഞ്ഞ്,കെ.ജി ജയചന്ദ്രൻ പിള്ള,എൻ.സോമൻപിള്ള,എസ്.എസ്.ഗീതബായ്,വി.വേണുഗോപാലകുറുപ്പ്,ശൂരനാട് വാസു,ബാബുരാജൻ,ആർ.ഡി പ്രകാശ്,ആയിക്കുന്നം സുരേഷ്,ലീലാ മണി,മുഹമ്മദ് ഹനീഫ,ഡോ.എം.എ സലിം,അസൂറ ബീവി,ബാബു ഹനീഫ്, ജോൺ മത്തായി,രാധാകൃഷ്ണപിള്ള, ശൂരനാട് രാധാകൃഷ്ണൻ,എം.ജോർജ്, പ്രകാശ് കല്ലട,കെ.സാവിത്രി,പുത്തൂർ സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.ശാസ്താം കോട്ട ടൗൺ ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന -ജില്ലാ നേതാക്കൾ നേതൃത്വം നൽകി.






































