കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ യുവതിക്ക് നാടിന്റെ ആദരം

1701
Advertisement

ശൂരനാട്:കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ യുവതിക്ക് നാടിന്റെ ആദരം.ശൂരനാട് വടക്ക് പതിനൊന്നാം വാർഡിൽ പടിഞ്ഞാറ്റംകിഴക്ക് പുത്തൽവിള കിഴക്കതിൽ ബിൻസി ബാബുവിനെയാണ് നാട് ആദരിച്ചത്.ഇടയ്ക്കാട് അക്ഷയ
കേന്ദ്രത്തിലെ ജീവനക്കാരിയാണ് ബിൻസി.കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ മുന്നിൽ നിന്നാണ് ഒരു ലക്ഷം രൂപ കളഞ്ഞു കിട്ടിയത്.ഉടൻ തന്നെ സ്ഥാപനത്തിലെ മാനേജരെയും ശൂരനാട്
പൊലീസിനേയും വിവരം അറിയിച്ചു.ഇടയ്ക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റേത് ആയിരുന്നുകളഞ്ഞു കിട്ടിയ പണം.പിന്നീട് ഇദ്ദേഹം എത്തി പണം ഏറ്റുവാങ്ങി.മാതൃകാപരമായ പ്രവർത്തനം നടത്തിയ ബെൻസിയെ  വാർഡ് മെമ്പർ സുനിതാ ലത്തീഫിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം ലത്തീഫ് പെരുംകുളം,സിഡിഎസ് മെമ്പർ നസീമ ബീവി,എഡിഎസ് ഭാരവാഹികളായ ലിജി ലൂക്കോസ്,പൊന്നമ്മ ജോൺ, ആനന്ദവല്ലി,രമണി കമലഹാസൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement