തേവലക്കര: മൈനാഗപ്പള്ളി പഞ്ചായത്ത്‌തല വായനാപക്ഷാചരണം ഉദ്ഘാടനം നടന്നു. പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ കോവൂർ കേരള ലൈബ്രറിയുടെ സഹകരണത്തോടെ തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് ഗ്രന്ഥശാല സംഘം കൊല്ലം ജില്ലാ കൗൺസിൽ അംഗം പ്രൊഫ. എസ് അജയൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് എ സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ പ്രസന്നകുമാർ, തേവലക്കര ഹൈസ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള, ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് കമ്മിറ്റി അംഗം ഗിരിജ ദേവി, കേരള ലൈബ്രറി പ്രസിഡന്റ് കെ ബി വേണുകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ സ്വാഗതവും വിദ്യാരംഗം കൺവീനർ പി ബീന നന്ദിയും പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.






































