ദാരുണം,റോബർട്ടിനെ മരണം കൂട്ടിക്കൊണ്ട് പോയത് വിവാഹ വാർഷികത്തിന്റെ പിറ്റേ ദിവസം:വിദേശത്തേക്ക് തിരികെ മടങ്ങാനിരുന്നത് ഇന്ന്, അപകട രംഗം വിഡിയോ

6139
Advertisement

ശാസ്താംകോട്ട: ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചത് നാടിന് നൊമ്പരമായി.ബുധൻ രാത്രി 10.30 ന് നടന്ന അപകടത്തിൽ ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് (35) ആണ് തൽക്ഷണം മരിച്ചത്.എതിർദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ബൈക്ക് റോബർട്ട് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.ബൈക്കുകൾക്ക് തീ പിടിക്കുകയും ചെയ്തു.അപകടത്തിൽ രാജഗിരി വാറുതുണ്ടിൽ അലൻ,സുഹൃത്ത് സിബിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടാഴ്ച മുമ്പ് ഭാര്യാ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് റോബർട്ട് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.ചൊവ്വാഴ്ച


റോബർട്ടിന്റെ പത്താം വിവാഹ വാർഷികമായിരുന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിവാഹ വാർഷികം ചെറിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തിരുന്നു. ബുധൻ രാത്രിയിൽ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാൻ ആഞ്ഞിലിമൂട് ജംഗ്ഷനിലേക്ക് വരവേയാണ് അപ്രതീക്ഷിത അപകടം റോബർട്ടിന്റെ ജീവൻ അപഹരിച്ചത്.ഇന്ന്(വ്യാഴം) വൈകിട്ട് ഗൾഫിലേക്ക് തിരികെ മടങ്ങാനിരുന്നതാണ്.വിദേശത്തുള്ള സഹോദരി എത്തിച്ചേരുന്ന മുറയ്ക്ക് റോബർട്ടിന്റെ സംസ്ക്കാരം വെള്ളിയാഴ്ച ആഞ്ഞിലിമൂട് ചർച്ച് സെമിത്തേരിയിൽ.

Advertisement