നാൽപ്പത് അടിയോളം ഉയരമുള്ള പാവ കമ്പനിയിലെ എക്സോസ്റ്റ് ഫാനിൽ കുടുങ്ങിയ ചേമ്പോത്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

1418
Advertisement

ശാസ്താംകോട്ട – ശാസ്താംകോട്ട, ബോഡി ഗിയർ പാവ കമ്പനിയിലെ നാൽപ്പത് അടിയോളം ഉയരമുള്ള കാറ്റടിച്ചു കറങ്ങുന്ന എക്സോസ്റ്റ് ബ്ലോവ റിൽ കുടുങ്ങിയ ചെമ്പോത്ത് (ഉപ്പൻ ) നെ യാണ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. രാവിലെ പത്തരയ്ക്കാണ് സംഭവം. പറന്നുപോയ ഉപ്പൻ കാറ്റടിച്ച് കമ്പനിയുടെ മുകളിലുള്ള എക്സോസ്റ്റ് ഫാനിൽ കുടുങ്ങുകയായിരുന്നു. പാവ കമ്പനിയിലെ ജീവനക്കാർ ഇതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഉപ്പനെ എടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.. ഒരു മണിക്കൂറോളം മരണ വെപ്രാളത്തിൽ പിടഞ്ഞ പക്ഷിയെ വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് ലാഡറിന്റെ സഹായത്താൽ മുകളിൽ കയറി ഉപ്പനെ എടുക്കുകയുമായിരുന്നു. കാലിന് പരുക്ക് പറ്റിയ ഉപ്പനെ ശാസ്താംകോട്ട മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ് എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് ആർ, രാജേഷ് ആർ,വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരിലാൽ ഹോം ഗാർഡ് സുന്ദരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement