പോരുവഴി :- ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ “നെല്ലിക്ക” എന്ന പേരിൽ കുട്ടികൾക്കായി അവധിക്കാല വിനോദ വിജ്ഞാന പരിപാടി സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്‌ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ അധ്യക്ഷനായി. ഖത്തർ കനൽ പ്രതിഭ പുരസ്കാര ജേതാവും നാടൻ പാട്ട് കലാകാരനുമായ ബൈജു മലനട കുട്ടികൾക്കായി നാടൻ കലാരൂപങ്ങളെ കുറിച്ചുള്ള ക്ലാസ് നയിച്ചു.
വിവിധ വിഷയങ്ങളിൽ കെ.ജയചന്ദ്രൻ, വിഷ്ണു വിജയൻ, എസ്സ്. രേവതി, എസ്സ്. അഖില എന്നിവർ കുട്ടികളുമായി സംവദിച്ചു.
തുടർന്ന് കൂട്ടപ്പാട്ടും മധുര വിതരണവും നടന്നു…






































