കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായ അർത്ഥത്തിൽ നടപ്പാക്കുവാൻ കേരള സർക്കാർ വിമുഖത കാണിക്കുന്നു

1060
Advertisement

കൊല്ലം. വികസിത രാജ്യം എന്ന ലക്ഷ്യത്തോടെ സ്വന്തം കാലിൽ നിൽക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ നയം ലക്ഷ്യം ഇടുനതെന്ന് ദേശീയ അധ്യാപക പരിഷത്ത് മധ്യമേഖലാ സെക്രട്ടറി എ .വി ഹരീഷ്. എൻ ടി യുസ്ഥാപക ദിനാഘോഷവും കൊല്ലം ജില്ലാ പഠനശിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായ അർത്ഥത്തിൽ നടപ്പാക്കുവാൻ കേരള സർക്കാർ വിമുഖത കാണിക്കുന്നു.

ദേശീയ ബോധമുള്ള ഒരു പുതുതലമുറ
വാർത്തെടുക്കപ്പെടുമെന്ന് ഭയന്നാണത് ഇതിന് പിന്നിൽ.വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രമനുവദിക്കുന്ന തുക ദുരുപയോഗം ചെയ്യുകയാണ് കേരളം. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഒരു വലിയ സമൂഹം ഇന്ന് നമ്മുടെ നാട്ടിലുണ്ട്.എന്നാൽ ഭാരതത്തിൻറെ വികസനം അവിടെ വളർന്നു വരുന്ന യുവാക്കളിലൂടെ ആകണം എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികളാണ് കേരള സർക്കാരും കൈക്കൊള്ളേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

    കുണ്ടറ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ് ൽ നടന്ന ശിബിരത്തിൽഎൻ ടി യു ജില്ലാ പ്രസിഡൻറ്  എസ് കെ ദിലീപ് കുമാറി ർഅധ്യക്ഷത വഹിച്ചു.  സംസ്ഥാന സമിതി അംഗം 

റ്റി.ജെ ഹരികുമാർ സ്ഥാപക ദിന സന്ദേശം നൽകി. ആർ ജയകൃഷ്ണൻ ,പി ആർ ഗോപകുമാർ ,ആർ ശിവൻ പിള്ള ,എസ് കെ ദീപു കുമാർ, അർക്കന്നൂർ രാജേഷ് , ധനലക്ഷ്മി വിരിയറഴികത്ത് ,ആർ ഹരികൃഷ്ണൻ ,എൻ പ്രദീപ് ,സുനീഷ് ,ധന്യ ടി ആർ,സുധീഷ് എസ്,ജയചന്ദ്രൻ, ഡോ:ദിനേശ്, പാർവതി,ശരത് ശശി, മനോജ് എന്നിവർ സംസാരിച്ചു

Advertisement