ലാലാജി മുക്ക് -കന്നേറ്റി പഴയ ദേശീയ പാത നിർമ്മാണത്തിന് 1.25കോടി

Advertisement

കരുനാഗപ്പള്ളി. ലാലാജി മുക്ക് -കന്നേറ്റി പഴയ ദേശീയ പാത നിർമ്മാണത്തിന് 1.25കോടി രൂപ യുടെ ഭരണാനുമതി ലഭിച്ചു
കരുനാഗപ്പള്ളി ലാലാജി മുക്കിൽ നിന്നും ആരംഭിച്ചു കന്നേറ്റി പവിലിയൻ വരെ യുള്ള പഴയ ദേശീയ പാത നിർമാണത്തിന് 1.25കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു.

പൂർണമായും തകർന്ന റോഡിന്റെ നിർമാണത്തിനായി അനുമതി ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ ഭരണാനുമതി ലഭിക്കിന്നതിനു താമസം നേരിട്ടിരുന്നു.എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന് നേരിട്ട് നൽകിയ നിവേദനത്തെ തുടർന്നാണ് എസ്റ്റിമേറ്റ് പൂർണമായും മാറ്റി ബി എം ബി സി നിർമാണ രീതിയിൽ 900മീറ്റർ നീളത്തിൽ റോഡ് നിർമാണ അനുമതി ലഭിച്ചത്.സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു