കൊച്ചി. ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതിയില്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ട്. ടിഡിബിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ പൊരുത്തക്കേടുണ്ട് എന്ന് ഓഡിറ്റര്‍
ബാങ്ക് അക്കൗണ്ടും രേഖകളും ഒത്തുനോക്കാനാവുന്നില്ല. വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താനാകുന്നില്ലെന്നും ഓഡിറ്റർ. കരാറുകാര്‍ക്ക് നല്‍കാനുള്ള പണം, നികുതി ബാധ്യത, സ്റ്റോക്ക് എന്നിവയില്‍ കൃത്യതയില്ല. 2010ന് മുന്‍പുള്ള ആസ്തികളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിലും പോരായ്മ. ക്ഷേത്രോപദേശക സമിതികള്‍ ഇടപാടുകളില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തുന്നില്ല.
വരവ് – ചെലവ് വ്യത്യാസം രേഖകളില്‍ വ്യക്തമല്ലെന്നും ഓഡിറ്റര്‍. ഭൂമി ഉള്‍പ്പടെയുള്ള സംഭാവനയുടെ കൃത്യമായ മൂല്യം കണക്കാക്കപ്പെടുന്നില്ല. ഓഡിറ്റര്‍ വിജയന്‍ അസോസിയേറ്റ്‌സ് ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
also read:
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് ഓഡിറ്റ് വീഴ്ചയില്‍ ദേവസ്വം ബോര്‍ഡിനെ വിമർശിച്ച് ഹൈക്കോടതി. ഒറ്റപ്പെട്ട വീഴ്ചയല്ലെന്ന് ഹൈക്കോടതി. TDBയുടെ അക്കൗണ്ടിംഗ് – ഭരണ സംവിധാനങ്ങളില്‍ വീഴ്ച ആഴത്തില്‍ വേരോടി
ബോര്‍ഡ് സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ല. വീഴ്ചകള്‍ ദേവസ്വം ബോര്‍ഡിനെ ഗുരുതരമായി ബാധിക്കുന്നു. നിയമം പാലിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലെന്നും വിമര്‍ശനം




































