Home News Kerala ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ പിഴ കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം

ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ പിഴ കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ പിഴ കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് സുവര്‍ണ്ണാവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീര്‍പ്പാക്കാം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മാര്‍ച്ച് 15ന് പുറത്തിറങ്ങിയിരുന്നു.

30.12.2024ന് മുന്‍പ് ചുമത്തിയിട്ടുള്ള ചെല്ലാനുകള്‍ക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഇളവ് ലഭിക്കണമെങ്കില്‍ 30.04.2026-നുള്ളില്‍ പിഴത്തുക അടച്ചു തീര്‍ക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റര്‍ ചെയ്യണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here