Home News Breaking News ജി സുധാകരൻ എന്തും പറയും, സുധാകരൻ ഇപ്പോൾ വെച്ചത് ‘കോൺഗ്രസിന്റെ തൊപ്പി’; അവസരവാദികൾ കാരണം ഒരു...

ജി സുധാകരൻ എന്തും പറയും, സുധാകരൻ ഇപ്പോൾ വെച്ചത് ‘കോൺഗ്രസിന്റെ തൊപ്പി’; അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ലെന്നും എച്ച് സലാം ജയിക്കുമെന്നും മുഖ്യമന്ത്രി

Advertisement

ആലപ്പുഴ :
ജി സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാംപ് അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ വെച്ചത് കോൺ​ഗ്രസിന്റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകും. സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകർ. സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇത് സംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്റെ വോട്ട് കിട്ടുമെന്ന സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുധാകരൻ കോൺ​ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here