Home News Breaking News സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷയിൽ വാദം ഇന്ന്

സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷയിൽ വാദം ഇന്ന്

Advertisement

ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസത്തേത് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരുന്നു മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.

കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് ഒളിച്ച് കടക്കാനുള്ള യാത്രക്കിടെയാണ് തൊടുപുഴ മുട്ടത്ത് നിന്നും ഇയാളെ പിടികൂടിയത്. രാത്രി തന്നെ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തൊടുപുഴയിലെത്തിയിരുന്നു.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ യുവനടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍ കാരവനിൽ വെച്ച് ജനുവരിയിൽ രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here