ശാസ്താംകോട്ട: കൊടുംചൂടിനെ അവഗണിച്ച് പ്രവർത്തകരുടെ ആവേശ പൂമഴയിൽ കുളിർമയായി കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർഥി സ്ഥാനാർഥി രാജി പ്രസാദ്.
പൊതുസമൂഹത്തിന്റെ ആവേശവും പ്രവർത്തകരുടെ കരുത്തും തെളിയിച്ച് രാജി പ്രസാദിന്റെ സ്വീകരണ പരിപാടികൾ ഇന്ന് മൈനാഗപ്പള്ളി പഞ്ചായത്തിൽ ആയിരുന്നു. രാവിലെ ആരംഭിച്ച സ്വീകരണ പരിപാടികൾ രാത്രി വൈകിയും തുടരുകയാണ്. ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തുനിന്ന ജനക്കൂട്ടം രാജി പ്രസാദിന്റെ ജനപ്രീതിയുടെ സാക്ഷ്യപത്രമായി മാറി.
പര്യടനത്തിലുടനീളം മഹിളാമോർച്ചയുടെ പ്രത്യേക സ്ക്വാഡിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്കൊപ്പം സജീവമായി നിലയുറപ്പിച്ച സ്ക്വാഡ്, വീടുകൾ കയറിയുള്ള പ്രചാരണത്തിലും മുന്നിലുണ്ട്. സ്ത്രീ വോട്ടർമാരുടെ ഇടയിൽ സ്ഥാനാർത്ഥിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പലയിടങ്ങളിലെയും സ്വീകരണം.
ഓരോ കേന്ദ്രങ്ങളിലും നിശ്ചയിച്ചതിലും കൂടുതൽ സമയം വേണ്ടി വന്നത് സ്വീകരണങ്ങളുടെ എണ്ണവും തിരക്കും മൂലമാണ്. രാവിലെ മുതൽ തുടർച്ചയായി നീണ്ട പ്രചാരണം രാത്രി വൈകിയും വൻ ആവേശത്തോടെയാണ് സമാപിച്ചത്.
വായനശാലകൾ, കവലകൾ, കോളനികൾ എന്നിവിടങ്ങളിൽ പുഷ്പവൃഷ്ടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.
നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ മാറ്റത്തിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടിയാണ് രാജി പ്രസാദ് വോട്ടഭ്യർത്ഥിക്കുന്നത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും പര്യടനം തുടരും.


































