അടൂർ :കടുത്ത മീന ചൂടിനെ വകവയ്ക്കാതെ
കാത്തു നിന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ഇടയിലേക്ക് കുളിർമയുടെയും
സ്നേഹത്തിൻ്റെയും പ്രതികമായാണ് അടുരിലെ ഇടത് സ്ഥാനാർത്ഥി പ്രിജി കണ്ണൻ
എത്തുന്നത്. അങ്ങാടിക്കൽ
വടക്ക്, അങ്ങാടിക്കൽ തെക്ക്, കൊടുമൺ, ഏനാത്ത് എന്നി മേഖലകളായിരുന്നു ഇന്നത്തെ സ്വീകരണം . അങ്ങാടിക്കൽ വടക്കേ മേഖലയിലെ പര്യടനം ചന്ദനപ്പള്ളിയിൽ നിന്നാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും തൊഴിലാളികളും സ്വീകരണത്തിനു എത്തിയിരുന്നു. മൂഴിക്കൽ എത്തിയപ്പോൾ കർഷക തൊഴിലാളികളും യുവക്കാളും ചേർന്ന സ്വീകരിച്ചു. മണ്ഡലത്തിലെ ഇന്നത്തെ പര്യടനം
കേരള കോൺഗ്രസ് (എം) സംസ്ഥാന
വർക്കിംഗ് കമ്മിറ്റി അംഗം ഡോ:
വർഗ്ഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
ബൂത്ത് ഭാരവാഹി സജി വർഗ്ഗീസ്
അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ ഡി.സജി, അരുൺ കെ.എസ്.
മണ്ണടി,, എ. എൻ സലിം. അഡ്വ: കെ.ബി
രാജശേഖരക്കുറുപ്പ്, മുഹമ്മദ് അനസ്
ബി. ബിനാ പ്രഭ, കെ.കെ. അശോകൻ, വിബിൻ കുമാർ, സാംസൺ ഡാനിയേൽ, അനിൽ അമ്പാടി, അഡ്വ:
ആർ ജയൻ, എം. മധു, , മങ്ങാട് സുരേന്ദ്രൻ, എൻ.കെ . ഉദയകുമാർ, സുരേഷ് ബാബു, അജയൻ ഉണ്ണിത്താൻ , അജിത്ത് ശാന്തൻ, ഹരികുമാർ,കിരൺ എം
എന്നിവർ പ്രസംഗിച്ചു.
സ്വീകരണ കേന്ദ്രങ്ങിൽ വോട്ടർമാരോട് സൗഹൃദ സംഭാഷണം നടത്തുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്ത് ജന ഹൃദയം കവരുകയാണ് പ്രിജി കണ്ണൻ.


































