Home News Breaking News അടൂരിൽ എൽ.ഡി.എഫ് പ്രചരണ ഗാനം പ്രകാശനം ചെയ്തു ; ഗായകരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും 

അടൂരിൽ എൽ.ഡി.എഫ് പ്രചരണ ഗാനം പ്രകാശനം ചെയ്തു ; ഗായകരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും 

Advertisement

അടൂർ.അടൂർ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രിജി കണ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇപ്റ്റ പത്തനംതിട്ട ജില്ലാ ഗായക സംഘം പുറത്തിറക്കിയ പ്രചാരണ ഗാനങ്ങളുടെ പ്രകാശന കർമ്മം  ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻറും ഡെപ്യൂട്ടീ സ്പീക്കറുമായ .ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു.  ചന്ദനപ്പള്ളി ജംഗ്ഷനിൽ നടന്ന പ്രകാശനത്തിൽ
സ്ഥാനാർത്ഥി പ്രിജി കണ്ണനും 
മറ്റ് എൽ ഡി.എഫ് നേതാക്കളും പങ്കെടുത്തു. 
ഇപ്റ്റ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബി. അജിതകുമാറിൻ്റെ രചനയിൽ അഭിലാഷ് നാരങ്ങാനം സംഗീതം ചെയ്ത അഞ്ച് ഗാനങ്ങളുടെ റിക്കോഡിംഗ് അടൂർ റോയൽ ഓഡിയോ ഹബിൽ ആണ് പൂർത്തികരിച്ചത്. ഇപ്റ്റ ഗായകരായ സുനിൽ വിശ്വം, അപർണ മഞ്ജുനാഥ്, ആനി ബാബു, സുനിൽ , 
ശ്രീ ധന്യ എന്നിവരോടൊപ്പം ഡെപ്യൂട്ടി സ്പീക്കർ . ചിറ്റയം ഗോപകുമാറും ഗാനാലാപനത്തിൽ പങ്കാളിയായിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here