Home News Kerala റാന്നി മണ്ഡലം ശിലാഫലകങ്ങളുടെ ശവപറമ്പായന്ന് യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു

റാന്നി മണ്ഡലം ശിലാഫലകങ്ങളുടെ ശവപറമ്പായന്ന് യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു

Advertisement

റാന്നി : ഇടത് സർക്കാർ റാന്നിയെ ശിലാ ഫലകങ്ങളുടെയും ഫ്ലെക്സ് ബോർഡുകളുടെയും ശവപറമ്പാക്കി മാറ്റിയെന്ന് യു. ഡി . എഫ് സ്ഥാനാർഥി അഡ്വ. പഴകുളം മധു . പഴവങ്ങാടി പഞ്ചായത്തിലെ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിക്കയായിരുന്നു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
പരിധിയിൽ 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച അമിനിറ്റി സെന്റർ എട്ട് വർഷമായിട്ടും തുറക്കാൻ നടപടി സ്വീകരിക്കാൻ സ്ഥലം എം. എൽ. എക്ക് കഴിഞ്ഞിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമാകേണ്ട ഈ കെട്ടിടം തുറന്നു നൽകാതെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റി . അഞ്ച് മുറികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിർമ്മിച്ചത്. ഇട്ടിയപ്പാറയിൽ പിൽ ഗ്രീം സെൻ്റർ നിർമ്മാണം തുടങ്ങാനും കഴിഞ്ഞില്ല .2016 ൽ രാജു എബ്രഹാം എം. എൽ. എ ആയിരുന്നപ്പോൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിരവധി ഗ്രാമീണ റോഡുകൾ തകർന്നു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ . ചെത്തോങ്കര – മുക്കാലുമൺ റോഡ് തകർന്നു കിടക്കുന്നു . പഞ്ചായത്തുകളിലെ വികസന മുരടിപ്പ് മാറ്റാൻ യു. ഡി. എഫ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . യു ഡി എഫിൻ്റെ ഉരുക്കുകോട്ടയായ
പഴവങ്ങാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അഡ്വ. പഴകുളം മധുവിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. രാവിലെ കരികുളത്ത് വൻ ജനാവലിയാണ് പഴകുളം മധുവിനെ സ്വീകരിക്കാൻ എത്തിയത്. ഡി.സി.സി വൈസ് പ്രസിഡൻറ് ടി.കെ. സാജു പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ,റിങ്കു ചെറിയാൻ, പ്രകാശ് തോമസ്, രാജീവ് താമരപള്ളി, പ്രമോദ് മന്ദമരുതി ,അനിത അനിൽകുമാർ,റൂബി കോശി,തോമസ് ഫിലിപ്പ്,കെ.കെ. തോമസ്,അന്നമ്മ കുരിശുംമൂട്ടിൽ,മേരി ജോൺ,സൗമ്യ ജി നായർ, ആരോൺ ബിജിലി പനവേലി ,എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ സംസാരിച്ചു . തുടർന്ന് കാഞ്ഞിരത്താമല, ആന ത്തടം, പൂവത്തു കുന്ന് ,മോതിരവയൽ, അൻപത്തിരണ്ട് ,മീൻ മുട്ടുപാറ, മങ്കുഴി, ഇട്ടിയപ്പാറ , പുതുശ്ശേരി മേപ്രത്ത്പടി, ചെത്തോങ്കര, എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ചക്കിട്ടാം പൊയ്കയിൽ ആയിരുന്നു വിശ്രമം. തുടർന്ന്
മഠത്തുംപടി, സ്റ്റോറും പടി ,ഇടമൺ , ചേത്തയ്ക്കൽ, പ്ലാച്ചേരി, പനവേലി കുഴി, മക്കപ്പുഴ ,എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം
മന്ദമരുതിയിൽ സമാപിച്ചു. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here