കൊച്ചി.എഫ് സി ആർ എ ഭേദഗതി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭകള്‍. ഭേദഗതി പിൻവലിക്കണം. ഇല്ലെങ്കിൽ ബിജെപിയുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ട. കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് മെത്രാന്മാർ ഇന്നലെ പരസ്പരം ഓൺലൈൻ ചർച്ച ചെയ്തു. പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണുന്നതും ചർച്ചയിൽ
പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങി സീറോ മലബാർ സഭ.ലാറ്റിൻ കാത്തലിക് സഭയും മലങ്കര കാത്തലിക് സഭയും പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കും.ഭേദഗതി ക്രൈസ്തവസഭയുടെ അസ്ഥിവാരം തോണ്ടുന്നതെന്ന് വിലയിരുത്തൽ..
ഭേദഗതിയിലെ ചില ചട്ടങ്ങൾ സഭയുടെ വളർച്ചയെ നശിപ്പിക്കും. പ്രധാനമന്ത്രിക്ക് പ്രതിഷേധം അറിയിക്കാൻ സന്യാസി സന്യാസിനി സഭകൾക്ക് മെത്രാന്മാരുടെ നിർദ്ദേശം.ഭേദഗതി പിൻവലിക്കണം എന്ന നിലപാടിൽ ഏകസ്വരം
ഓർത്തഡോക്സ് സഭകൾ അടക്കം പ്രതിഷേധത്തിൽ അടിയന്തരയോഗം ചേരാൻ ഒരുങ്ങി കെ സിബിസി
ഇന്ന് വൈകിട്ട് യോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തും.
നോർത്ത് ഇന്ത്യയിലെ മുഴുവൻ മിഷനറി പ്രവർത്തനങ്ങളെയും ഇത് ബാധിക്കും എന്ന് പ്രാഥമിക വിലയിരുത്തൽ




































