Home News Breaking News പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്

പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്

Advertisement

തിരുവനന്തപുരം.പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്. ഇത്തവണ SDPI പിന്തുണ ഒരു മുന്നണിക്ക് ആയിരിക്കുമെന്ന് CPA ലത്തീഫ് . മണ്ഡലങ്ങൾ നോക്കിയുള്ള പിന്തുണ ഇത്തവണയില്ല. ഒരു മുന്നണിയെ പിന്തുണക്കാനാണ് തീരുമാനം

നേമത്ത് പിന്തുണ LDF സ്ഥാനാർത്ഥിക്ക് എന്നും സിപിഎ ലത്തീഫ്. സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നത് വിഷയാധിഷ്ഠിതമായി. എല്ലാ സർക്കാരുകളെയും വിമർശിക്കേണ്ടി വരാറുണ്ട്. LDF പൂർണമായും പരാജയം ആണെന്ന് അത് കൊണ്ട് പറയാൻ കഴിയില്ല. ആരെ എങ്കിലും വിമർശിക്കുന്നത് പിന്നീട് അവരെ പിന്തുണക്കുന്നതിന് തടസ്സമില്ലന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി.

also read:

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം UDF നേതാക്കൾ അവഹേളിച്ചന്നും വിമർശനം. SDPI പിന്തുണയിൽ വിജയിച്ച കോണ്ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. വിഡി സതീശൻ ആവശ്യപ്പെട്ടാണ് രാജിവെച്ചത്. ജനാധിപത്യത്തിൽ വോട്ട് വാങ്ങേണ്ട എന്ന് പറഞ്ഞത് അശ്ലീലമാണ്. ഈ വിഷയം SDPI കണക്കിലെടുക്കും

സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത് മറ്റ് മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ. പത്രിക പിൻവലിക്കാൻ
സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് സിപിഎ ലത്തീഫ്. സ്വാധീന മേഖലകളിൽ സ്ഥാനാർത്ഥിയില്ലാത്തതിൽ വിചിത്ര വിശദീകരണവുമായി SDPI നേതൃത്വം. മറ്റ് മണ്ഡലങ്ങളിൽ കൂടി വോട്ട് വർധിപ്പിക്കാനാണ് വോട്ട് കൂടുതലുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഒഴിവാക്കിയതെന്ന് മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളിലൊന്നും SDPI ക്ക് സ്ഥാനാർഥികളില്ല

തദ്ദേശത്തിൽ നേട്ടം ഉണ്ടാക്കിയ മേഖലയിലും SDPI സ്ഥാനാർത്ഥികളില്ല. SDPI സ്ഥാനാർത്ഥികളെ ഒഴിവാക്കിയത് ഡീലിന്റെ ഭാഗമെന്ന് ആരോപണം ശക്തം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here