Home News Kerala പരീക്ഷാക്കാലം കഴിഞ്ഞു…. ഇനി വെക്കേഷന്‍ മൂഡ്

പരീക്ഷാക്കാലം കഴിഞ്ഞു…. ഇനി വെക്കേഷന്‍ മൂഡ്

Advertisement

തിരുവനന്തപുരം: പരീക്ഷാക്കാലം കഴിഞ്ഞു…. ഇനി വെക്കേഷന്‍ മൂഡിലാണ് വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ സ്‌കൂളുകളിലെ എസ്എസ്എല്‍സി പരീക്ഷ സമാപിച്ചു. ധാരാളം പ്രത്യേകതകളോടെയാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എത്തിയത്. പാഠപുസ്തക പരിഷ്‌കരണത്തിന് ശേഷമുള്ള ആദ്യ പരീക്ഷയാണ് നടന്നത്.
വ്യത്യസ്ത മാതൃകകള്‍ ഇത്തവണ പരീക്ഷിച്ചിരുന്നു. ഐടി (Information Technology) പരീക്ഷയില്‍ നിര്‍മിത ബുദ്ധി (AI), റോബോട്ടിക്‌സ് എന്നിവ ഉള്‍പ്പെടുത്തിയത് ഇത്തവണത്തെ പ്രധാന ഹൈലൈറ്റാണ്. സാങ്കേതികവിദ്യയുടെ പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെ നേരിട്ടത്.

Also Read:

പരീക്ഷാ ഹാളുകളില്‍ നിന്നും ചിരിച്ചും കരഞ്ഞും പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥികളുടെ വൈകാരികമായ കാഴ്ചകളാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ദൃശ്യമായത്. പ്രിയപ്പെട്ട കൂട്ടുകാരെ പിരിയുന്നതിന്റെ വിഷമമാണ് ഒരു വശത്തെങ്കില്‍, പരീക്ഷാ പഠനം കഴിഞ്ഞ് ഇനി വരാനിരിക്കുന്ന രണ്ട് മാസത്തെ അവധിക്കാലം ആഘോഷമാക്കാനുള്ള ആവേശത്തിലാണ് മറ്റു ചിലര്‍.
പരസ്പരം ഷര്‍ട്ടുകളില്‍ ഛായങ്ങള്‍ വിതറിയും, ഹൃദയസ്പര്‍ശിയായ വരികള്‍ ഓട്ടോഗ്രാഫുകളില്‍ കുറിച്ചും വിദ്യാര്‍ഥികള്‍ ബൈ പറഞ്ഞു. പതിവ് രീതികള്‍ക്ക് മോഡേണ്‍ യു?ഗത്തിലും മാറ്റമില്ലെന്ന് തെളിയിക്കുന്നതായിരുന്നു പല വിദ്യാലയങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍.

അതേസമയം ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പിന്തുടരുന്ന സ്‌കൂളുകളിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. ഇവര്‍ക്ക് പിന്നീട് പരീക്ഷ നടത്തണോ അതോ മുന്‍കാല പഠനമികവിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി മാര്‍ക്ക് നിര്‍ണയിക്കണോ എന്ന് തീരുമാനമെടുക്കും.

കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 16ന് ആരംഭിച്ച് മെയ് രണ്ടിന് പൂര്‍ത്തിയാകും. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.

ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മധ്യവേനലവധിക്കായി സ്‌കൂള്‍ അടയ്ക്കും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here