Home News Kerala ചൈനയിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം പിടികൂടി

ചൈനയിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം പിടികൂടി

rep image
Advertisement

കൊച്ചി തുറമുഖം വഴി ചൈനയിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം ഡി.ആർ.ഐ പിടികൂടി. കൊച്ചി സോണൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 512 കിലോ രക്തചന്ദനം പിടിച്ചെടുത്തത്. റബ്ബർ കോർ വെനീർ ഷീറ്റുകൾ എന്ന വ്യാജേന ചൈനയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങിയ കണ്ടെയ്നറിലാണ് രക്തചന്ദനം ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വെനീർ ഷീറ്റുകൾക്കിടയിൽ പ്രത്യേകം തയാറാക്കിയ അറകളിൽ നിന്നാണ് ചന്ദനത്തടികൾ കണ്ടെടുത്തത്. കസ്റ്റംസ് നിയമപ്രകാരം രക്തചന്ദനവും അതോടൊപ്പമുണ്ടായിരുന്ന മറ്റു സാധനങ്ങളും ഉദ്യോഗസ്ഥർ കണ്ടുകെട്ടി.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here