Home News Breaking News വേറെവിടെ തോറ്റാലും അവിടെ തോല്‍ക്കരുത്

വേറെവിടെ തോറ്റാലും അവിടെ തോല്‍ക്കരുത്

Advertisement

ആലപ്പുഴ. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി എന്ന ഓർമ്മപ്പെടുത്തലുമായി എം വി ഗോവിന്ദൻ. അമ്പലപ്പുഴയിൽ ജി സുധാകരൻ വിജയിക്കാതിരിക്കാൻ താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കണമെന്നും നിർദ്ദേശം.കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പിക്കണം.സുധാകരന്റെ വർഗീയ രാഷ്ട്രീയം തുറന്നു കാണിക്കണമെന്നും എം വി ഗോവിന്ദൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പറഞ്ഞു.

അമ്പലപ്പുഴയിൽ ജി സുധാകരൻ പാർട്ടി അനുഭാവ വോട്ടുകൾ ഉൾപ്പെടെ ആകർഷിക്കുന്നു എന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ഭരണം കിട്ടിയാലും അമ്പലപ്പുഴ തോറ്റാൽ വലിയ തിരിച്ചടി എന്നാണ് നേതാക്കൾക്കുള്ള മുന്നറിയിപ്പ്.സ്വന്തം നിലയിൽ ജി സുധാകരൻ അനുഭാവവോട്ടുകൾ ഉൾപ്പെടെ ആകർഷിച്ചേക്കാം. ഇത് തടയാൻ താഴെത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കണം.വർഗീയശക്തികളുമായി ജീ സുധാകരൻ നേരിട്ട് സംസാരിക്കുന്നുണ്ട്.ഇക്കാര്യം ജീ സുധാകരൻ പൊതുവേദികളിലും തുറന്നു പറയുന്നുണ്ട്.ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ജി സുധാകരന് വർഗീയവാദികളുടെ പിന്തുണ ഉണ്ട് എന്നതായിരിക്കണം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത്.ഇക്കാര്യത്തിൽ വീഴ്ച ഉണ്ടാകരുത് എന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.മണ്ഡലത്തിൽ നിലവിലെ ഭൂരിപക്ഷം 10000 മാത്രം ആണ് എന്നും വർഗീയവാദികളുടെ വോട്ടുകൾ സുധാകരയിലേക്ക് എത്തിയാൽ അത് അട്ടിമറിക്കിടയാക്കും എന്ന വിലയിരുത്തലാണ് എൽഡിഎഫിനും സിപിഐഎമ്മിനും ഉള്ളത്.അമ്പലപ്പുഴയിലെ മണ്ഡലം യോഗത്തിലും എംവി ഗോവിന്ദൻ ഇന്ന് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here