തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 65 വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലേക്കാണ് പ്രതി അതിക്രമിച്ച് കയറിയത്. തുടർന്ന് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി വയോധികയെ ഉപദ്രവിച്ചത്. സംഭവത്തിന് പിന്നാലെ വയോധികയുടെ മൊഴി രേഖപ്പെടുത്തിയ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും മംഗലപുരം പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ തന്നെ വലയിലാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Also Read:































