Home News Kerala പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; മോഹൻലാലിന്റെ ഹർജിയിൽ അനുകൂല നിർദേശം

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; മോഹൻലാലിന്റെ ഹർജിയിൽ അനുകൂല നിർദേശം

Advertisement

തന്‍റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിർദേശം. മോഹന്‍ലാലിന്‍റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യാന്‍ മെറ്റയടക്കമുള്ള പ്ലാറ്റഫോമുകൾക്ക് നിര്‍ദേശം നൽകി. ഇന്ന് നാലരയ്ക്കകം വിവരങ്ങള്‍ നല്‍കണം. ശേഷം ഇടക്കാല ഉത്തരവിറക്കും. വ്യക്തിത്വ അവകാശങ്ങൾക്ക് സംരക്ഷണം നൽകണയെന്ന മോഹൻലാലിൻ്റെ ആവശ്യത്തിൽ പിന്നീട് വിശദമായ വാദം കേൾക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്നതോ (Voice Cloning), ഡീപ് ഫേക്ക് വഴി വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമിച്ച് പ്രചരിപ്പിക്കുന്നതോ തടയണം, കമ്പനികളും സ്ഥാപനങ്ങളും അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി ചിത്രങ്ങളും രൂപവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

സമാനമായ രീതിയിൽ മുൻപ് പല പ്രമുഖ താരങ്ങളും വ്യക്തിത്വ അവകാശങ്ങൾക്കായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അനിൽ കപൂർ, രജനീകാന്ത്, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, സൽമാൻ ഖാൻ, ജയ ബച്ചൻ, ഹൃതിക് റോഷൻ,റിഷബ് ഷെട്ടി, അക്കിനേനി നാഗാര്‍ജുന, സൊനാക്ഷി സിൻഹ തുടങ്ങിയ താരങ്ങൾ മുൻപ് ഇത്തരത്തിൽ സംരക്ഷണം നേടിയിട്ടുള്ളവരാണ്. മലയാള സിനിമയിൽ നിന്ന് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കുന്ന ആദ്യത്തെ പ്രമുഖ താരം മോഹൻലാലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here