Home News Breaking News ശശീന്ദ്രന് ക്ളോക്ക് പോയി കൊമ്പുകിട്ടി, അന്‍വറിന് ഗ്യാസു കുറ്റി, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

ശശീന്ദ്രന് ക്ളോക്ക് പോയി കൊമ്പുകിട്ടി, അന്‍വറിന് ഗ്യാസു കുറ്റി, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

Advertisement

തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരില്‍ മത്സരിക്കുന്ന എകെ ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്ന് തവണ

ബേപ്പൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രന്‍ പിവി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. അതേസമയം, അന്‍വറിനെതിരെ പത്രിക നല്‍കിയ അപരന്‍മാര്‍ പത്രിക പിന്‍വലിച്ചില്ല. നാല് അപരന്‍മാരാണ് അന്‍വറിനെതിരെ പത്രിക സമര്‍പ്പിച്ചത്. മുന്‍പ് ശശീന്ദ്രന്‍ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു.ഇത്തവണ കൊമ്പുവിളിക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെ ചിഹ്നം.

ഇതുകൂടി വായിക്കൂ:

അമ്പലപ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രനായ ജി സുധാകരന്റെ ചിഹ്നം തെങ്ങിന്‍ തോട്ടമാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉള്‍പ്പെട്ട ‘തെങ്ങിന്‍തോട്ടം’ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കല്‍പ്പവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോട്ടം പോലെ, അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവുമാണ് ഈ ചിഹ്നം മുന്നോട്ടുവെക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here