തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റ്, പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം റൂറൽ പോലീസ് മേധാവി യുടെതാണ് നടപടി. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഡികെ മുരളി ജയിക്കുമെന്നായിരുന്നു കമൻ്റ്
ഒരു മാധ്യമത്തിന്റെ ‘വാമനപുരം ഇത്തവണ ആർക്കൊപ്പം’ എന്ന തലക്കെട്ടോടു കൂടിയ പോസ്റ്റിലാണ് കമൻറ് ചെയ്തിരുന്നത്




































