തിരുവനന്തപുരം. അവസരം കൊടുത്ത ജനങ്ങൾ ചോദ്യങ്ങൾ ചോദിച്ചാല്‍ മറുപടി പറയാൻ ഉത്തരവാദിത്വവും, നട്ടെല്ലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിച്ച് ബി ജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പരഞ്ഞു. ഇത് സ്റ്റാലിനിസ്റ്റ് യുഗം അല്ല.
ഇന്നും 48 ശതമാനം വീട്ടിൽ കുടിവെള്ളം ഇല്ല.രാജ്യത്ത് ഏറ്റവും അധികം തൊഴിൽ ഇല്ലായ്മ കേരളത്തിൽ. ജനങ്ങൾ ഇതെലാം മനസിലാക്കുന്നു. ജനം വിഡ്ഡികൾ അല്ല. ആരോപണത്തിൽ മറുപടി. ഭയത്തിൽ നിന്നാണ് ഡീൽ ആരോപണം
ആരാണ് ആരുടെ ബി ടീം ?,2004 മുതൽ 2014 വരെ UPA സർക്കാരിന് പിന്തുണ നൽകിയത് സി പി ഐ എം. 27 സംസ്ഥാനത്തും 8 കേന്ദ്ര ഭരണ പ്രദേശത്തും ഒരുമിച്ച് ഭരിക്കുന്നത് ആര്?ഒരുമിച്ച് രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത് സിപിഐഎമ്മും കോൺഗ്രസും. ബിജെപിയെ വലിച്ചിഴയ്ക്കുന്നത് ശ്രദ്ധ തിരിക്കാൻ. കോൺഗ്രസിന് ഭയമാണ്, 100 സീറ്റ് കോൺഗ്രസിന് ലഭിക്കില്ല. 40 മറികടക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഒരു വിഭാഗത്തിൻ്റെ വോട്ട് നേടാൻ വേണ്ടിയാണ് ഈ നീക്കം
സിപിഐഎമ്മിന് ഒപ്പമാണ് ബിജെപി എന്ന് വരുത്തി നേട്ടം ഉണ്ടാക്കാൻ ശ്രമം. തെലുങ്കാനയിലും ഈ തന്ത്രമാണ് കോൺഗ്രസ് ചെയ്തത്. ഇത് ഇവിടെ നടക്കില്ല, ഇവിടുത്തെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും
ബി ഗോപാലകൃഷ്‌ണൻ്റെ പരാമർശം : ഒരു മതത്തിന് എതിരെ പറയാൻ ഇല്ല, അതില്‍ ഒരു if ഇല്ല ഒരു But ഉം ഇല്ല. നിയമപരമായ കാര്യങ്ങൾ നടക്കുന്നു. അത് വരട്ടെ …
also read:
തൻ്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിന് എതിരെ കോടതിയിൽ പോകുന്നേൽ പോകട്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള. ബിജെപി പിന്നോട്ട് പോയി എന്ന് പറയുന്നത് ശരിയല്ല. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ആരാണെങ്കിലും വിടില്ല. ഉണ്ണികൃഷ്ണൻ പോറ്റി ദല്ലാളാണ്. പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും കണ്ടു പിടിച്ച് ജയിലിൽ അടയ്ക്കും. അത് മോദിയുടെ ഗ്യാരൻ്റി.
കുറെ നാളായി തന്നെക്കുറിച്ച് കോൺഗ്രസുകാർ അസത്യം പ്രചരിപ്പിക്കുന്നു. 30 വർഷമായി താൻ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നു. രാജിവ് ചന്ദ്രശേഖർ എങ്ങനെ എംപിയായി എന്ന് പറയിപ്പിക്കേണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം. തന്നെ ഭീഷണിപ്പെടുത്താനൊന്നും നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവിന് മറുപടി
































