Home News Breaking News കോൺഗ്രസ് ജയിക്കും, ‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ‘പി ജെ കുര്യൻ; പരാമർശം ചെന്നിത്തല വേദിയിലിരുത്തി

കോൺഗ്രസ് ജയിക്കും, ‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ‘പി ജെ കുര്യൻ; പരാമർശം ചെന്നിത്തല വേദിയിലിരുത്തി

Advertisement

തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ രമേശ് ചെന്നിത്തലയും സന്നിഹിതനായിരുന്നു.

‘എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രിയാവുക. അദ്ദേഹം പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല’- എന്നായിരുന്നു പി ജെ കുര്യൻ പറഞ്ഞത്. എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്നാണ് വി ഡി സതീശൻ ഇന്നലെ വ്യക്തമാക്കിയത്. കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുകാലത്തുമില്ലാത്ത തരത്തിലെ മുന്നൊരുക്കം യു‌ഡിഎഫ് പ്രവർത്തകർ എല്ലാ മണ്ഡലങ്ങളിലും നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മിഷൻ 26 ഒരു വർഷം മുൻപുതന്നെ ആരംഭിച്ചു. കോൺഗ്രസിൽ ഒരു ടീമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യം ക്ളിയറാണ്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ലെന്നും വി ഡി സതീശൻ മുൻപ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here