ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗക്കേസിൽ ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കോടതി രജിസ്ട്രാർക്ക് മുദ്രവെച്ച കവർ കൈമാറിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
മുദ്രവെച്ച കവറിലെ രഹസ്യം
പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതി രജിസ്ട്രിക്ക് ചില സുപ്രധാന രേഖകൾ മുദ്രവെച്ച കവറിൽ കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകളാണിവ എന്നാണ് സൂചന. എന്നാൽ ഈ കവറിലെ രേഖകൾ എന്താണെന്നോ അതിന്റെ ഉള്ളടക്കമെന്തെന്നോ നിലവിൽ പരസ്യമാക്കിയിട്ടില്ല. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.

































