തിരുവനന്തപുരം: നേമത്ത്
രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചു എന്ന പരാതിയിൽ
സൂക്ഷ്മപരിശോധന തല്ക്കാലത്തേക്ക് നീട്ടിവെച്ചുവെങ്കിലും ഒടുവിൽ പത്രിക സ്വീകരിക്കുകയായിരുന്നു.കോൺഗ്രസ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ നൽകിയ പരാതിയാണ് തള്ളിയത് കർണ്ണാടകത്തിലെ സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചുവെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പരാതി നൽകിയത്.നിയമപരമായി നേരിടുമെന്നും ഇടത് പക്ഷം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണന്നും ശബരീനാഥൻ പറഞ്ഞു.നേമത്ത് യു ഡി എഫ് ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Home News Breaking News ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക സ്വീകരിച്ചു, കോടതിയിൽ പോകുമെന്ന് യുഡിഫ്



































