അമ്പലപ്പുഴ. നഷ്ടപ്പെട്ട അഞ്ചുവർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന ടാഗ് ലൈനോടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു ജി സുധാകരൻ. ചിഹ്നം വ്യക്തമാക്കാത്ത പോസ്റ്ററുകളും ഫ്ലക്സുകളും ആണ് മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വോട്ട് തേടിക്കൊണ്ട് ജി സുധാകരന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചതിനുശേഷം പുതിയ പോസ്റ്ററുകൾ ഇറക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്.ജി സുധാകരന്റെ സമീപനം ചെറ്റത്തരം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെറ്റ എന്ന് പറഞ്ഞിട്ടില്ല എന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും പറഞ്ഞു
also read:
വാശിയേറിയ പോരാട്ടം നടക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലാണ് ചിഹ്നം വ്യക്തമാക്കാത്ത പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചുകൊണ്ട് ജി സുധാകരൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്.സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ട ശേഷം മാത്രമേ സ്വതന്ത്ര സ്ഥാനാർഥിയായ ജീ സുധാകരന് തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കു.അത്രയും കാലതാമസം ഉണ്ടാകാതിരിക്കാനാണ് പോസ്റ്ററുകൾ ഇറക്കിയത്. നഷ്ടപ്പെട്ട അഞ്ചുവർഷങ്ങൾ തിരികെ പിടിക്കാൻ എന്നുള്ളതാണ് സുധാകരന്റെ ടാഗ് ലൈൻ. മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സുകളിൽ രാഷ്ട്രീയ ക്രിമിനലിസത്തിനെതിരായി പോരാടാൻ എന്ന തലവാചകവും ഉപയോഗിച്ചിട്ടുണ്ട്.പോസ്റ്ററുകളും ഫ്ലക്സുകളും പ്രചരണത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു സുധാകരൻ നേരത്തെ വ്യക്തമാക്കിയത്.അതേസമയം ജി സുധാകരനെ ചെറ്റ എന്നല്ല ചെറ്റത്തരം കാണിച്ചു എന്നതാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ വ്യക്തമാക്കി
ഓരോ വോട്ടും നിർണായകമായ അമ്പലപ്പുഴ മണ്ഡലത്തിൽ ജനങ്ങളുമായി കൂടുതൽ സംവദിച്ചുകൊണ്ട് വോട്ട് ഉറപ്പിക്കാനാണ് സുധാകരനും യുഡിഎഫ് ക്യാമ്പും ലക്ഷ്യമിടുന്നത്
































