Home News Breaking News കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു

കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു

Advertisement

കണ്ണൂർ: നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഭാർഗവി (78) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കാറിൽ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Also Read: ശബരിമല യുവതീ പ്രവേശനം: വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്, ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്നും വാദം

അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here